ബസനഗൗഡ പട്ടീൽ യന്തൽ
Posted On
date_range Updated On
date_range ബി.ജെ.പി എം.എൽ.എക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ബംഗളൂരു: ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ഭാര്യ തബസ്സും റാവു ഫയൽ ചെയ്ത കേസിൽ ബി.ജെ.പി വിജയപുര എം.എൽ.എ ബസനഗൗഡ പട്ടീൽ യന്തലിന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ബംഗളൂരു അഡീ. ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് (24) കോടതിയാണ് വ്യാഴാഴ്ച വാറന്റ് പുറപ്പെടുവിച്ചത്. ‘പാകിസ്താന്റെ പാതി മന്ത്രി ഗുണ്ടു റാവുവിന്റെ വീട്ടിലുണ്ട്’ എന്ന യന്തലിന്റെ പ്രസ്താവനക്കെതിരെ ആഗസ്റ്റ് 29ന് തബസ്സുമിന്റെ ഹരജി സ്വീകരിച്ച കോടതി ഈ മാസം 16ന് ഹാജരാവാൻ എം.എൽ.എക്ക് നോട്ടീസ് അയച്ചിരുന്നു. അദ്ദേഹം ഹാജരാവാത്തതിനെത്തുടർന്നാണ് വാറന്റ്. കേസ് ഈമാസം 28ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.