നിക്ഷേപ തട്ടിപ്പ്: യുവാവിന് 18 ലക്ഷം നഷ്ടമായി
ബംഗളൂരു: നഗരത്തിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ യുവാവിന് 18 ലക്ഷം രൂപ നഷ്ടമായി. സ്വകാര്യ കമ്പനി ജീവനക്കാരനായ കുന്ദലഹള്ളി ഗേറ്റ് സ്വദേശി പ്രവീണിനാണ് (29) പണം നഷ്ടമായത്. പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് ഒരു വനിത അയച്ച വാട്സ്ആപ് മെസേജിൽനിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഇവരുമായി ചാറ്റ് തുടർന്ന പ്രവീണിന് യുവതി ടെലഗ്രാം ലിങ്ക് അയച്ചുനൽകി. ആ ലിങ്കിൽ കയറി പണം നിക്ഷേപിച്ചാൽ വൻതുക റിട്ടേണായി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തു. പ്രവീണിന്റെ വിശ്വാസം നേടിയെടുക്കാനായി ടെലഗ്രാം ലിങ്കിൽ ക്ലിക്ക് ചെയ്തയുടൻ 1000 രൂപ അക്കൗണ്ടിൽ ക്രെഡിറ്റായി യുവതി നൽകി. തുടർന്ന് ഇവരുടെ നിർദേശപ്രകാരം 18.44 ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി യുവാവ് നിക്ഷേപിച്ചു. എന്നാൽ, റിട്ടേൺ ലഭിക്കാതായപ്പോൾ പ്രസ്തുത നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യുവതിയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലായിരുന്നു. സൈബർ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായതോടെ യുവാവ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.