Posted On
date_range Updated On
date_range നമ്മ മെട്രോ: മൂന്നാംഘട്ടം 44.65 കി.മീറ്റർ പാതക്ക് കേന്ദ്ര ധനമന്ത്രാലയ അനുമതി
ബംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ 44.65 കിലോമീറ്റർ പാതക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി. കേന്ദ്ര മന്ത്രിസഭയുടെ അനുമതി കൂടി ലഭിക്കുന്നതോടെ 15,611 കോടി രൂപ ചെലവ് വരുന്ന പാതയുടെ നിർമാണത്തിന് തുടക്കമാകും. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫിസിനെ സമീപിച്ചിട്ടുണ്ടെന്നും ബി.എം.ആർ.സി അറിയിച്ചു. ഔട്ടർ റിങ് റോഡിൽ കെംപാപുരയില്‍ നിന്ന് ജെ.പി നഗർ ഫോർത്ത് ഫേസ് വരെ 32.15 കിലോമീറ്ററും മാഗഡി റോഡിൽ ഹോസ്സഹള്ളിയിൽ നിന്ന് 12.5 കിലോമീറ്ററുമാണ് ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.