Posted On
date_range Updated On
date_range മൈസൂർ സാഹിത്യോത്സവം നാളെ
ബംഗളൂരു: മൈസൂർ ലിറ്റററി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആറാമത് മൈസൂർ സാഹിത്യോത്സവം ഞായറാഴ്ച നടക്കും. രാവിലെ 10 മുതൽ വൈകീട്ട് 4.30 വരെ മഹാരാജാസ് കോളജ് സെന്റിനറി ഹാളിൽ നടക്കുന്ന സാഹിത്യോത്സവം ഡോ. പി. സായ്നാഥ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡോ. ബി.എസ്. അജയ് കുമാർ, പ്രഫ. എസ്.എം. ശിവപ്രസാദ് പ്രഫ. രാജേന്ദ്ര ചെന്നി, ലാവണ്യ പ്രസാദ് എന്നിവർ വിവിധ സെഷനിൽ സംസാരിക്കും. സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.