Posted On
date_range Updated On
date_range വെടിവെച്ച് കൊല: പ്രതി അറസ്റ്റിൽ
മംഗളൂരു: കുന്താപുരം താലൂക്കിലെ ചർച്ച് റോഡിൽ വെള്ളിയാഴ്ച ബിസിനസ് സംരംഭകനെ വെടിവെച്ച് കൊന്ന കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഹെമ്മാഡിക്കടുത്ത കന്നഡകുദ്രു സ്വദേശിയും നിലവിൽ കുന്താപുരത്ത് അപ്പാർട്മെന്റിൽ താമസക്കാരനുമായ ഡെറിക് ക്രാസ്റ്റയാണ് (55) അറസ്റ്റിലായത്. ബാർകൂറിലെ കച്ചൂരിനടുത്തുള്ള ഒരു വാടക വീട്ടിൽ താമസിച്ചിരുന്ന ഹെബ്രി സ്വദേശിയായ ഇവാൻ റിച്ചാർഡ് മസ്‌കരൻഹാസ് എന്ന മുന്നയെ (45) വെടിവച്ചു കൊന്ന കേസിൽ ഡെറിക് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഉഡുപ്പി പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക പൊലീസ് സംഘം ശനിയാഴ്ച ഭട്കലിലെ ബെൽക്കെ ഹെർബുഡിക്കെയിൽ നിന്നാണ് ഡെറിക്കിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.