Posted On
date_range Updated On
date_range കാലവർഷക്കെടുതി: ഉദ്യോഗസ്ഥ യോഗം രാത്രി വിളിച്ചുചേർത്ത് മന്ത്രി
മംഗളൂരു: കാലവർഷക്കെടുതിക്കെതിരെ ഓഫിസ് സമയം നോക്കാതെ ജാഗ്രത പുലർത്തി ഇടപെടണമെന്ന് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വെള്ളിയാഴ്ച രാത്രി വൈകി മംഗളൂരു കോർപറേഷൻ കൺട്രോൾ റൂമിൽ വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം.ജില്ല ഡെപ്യൂട്ടി കമീഷണർ മുള്ളൈ മുഗിളൻ, ഹരീഷ് കുമാർ എം.എൽ.സി, മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ആർ. ജയിൻ, കോർപറേഷൻ കമീഷണർ സി.എൽ. ആനന്ദ്, ജില്ല പഞ്ചായത്ത് സി.ഇ.ഒ ഡോ. കെ. ആനന്ദ്, ജില്ല പൊലീസ് സൂപ്രണ്ട് സി.ബി. ഋഷ്യന്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.