Posted On
date_range Updated On
date_range എം.കെ. സാനു അനുസ്മരണവും സാഹിത്യ സംവാദവും
ബംഗളൂരു: ദൂരവാണി നഗർ കേരള സമാജം പ്രഫ. എം.കെ. സാനുവിനെ അനുസ്മരിക്കുന്നു. 26ന് രാവിലെ 10.30ന് വിജനപുരയിലുള്ള ജൂബിലി സ്കൂളിൽ (കെ.ആർ. പുര റെയിൽവേ സ്റ്റേഷന് പിൻവശം) നടക്കുന്ന യോഗത്തിൽ പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. കെ.വി. സജീവൻ അനുസ്മരണവും ‘സാഹിത്യ വിമർശനത്തിന്റെ ഭാവി’ എന്ന വിഷയവും അവതരിപ്പിക്കും. സംവാദത്തിൽ സുധാകരൻ രാമന്തളി, ബി.എസ്. ഉണ്ണികൃഷ്ണൻ, ടി.പി. വിനോദ്, എസ്. നവീൻ, കെ.ടി. ബ്രിജി, രമ പ്രസന്ന പിഷാരടി, ബിന്ദു സജിവ്, അർച്ചന സുനിൽ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ കവിത ചൊല്ലാൻ അവസരവും ഉണ്ടായിരിക്കും. ഫോൺ: 9008273313.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.