Posted On
date_range Updated On
date_range കാണാതായ യുവാവ് മരിച്ച നിലയിൽ
മംഗളൂരു: നാലു ദിവസം മുമ്പ് കാണാതായ യുവാവിനെ ബണ്ട്വാൾ താലൂക്കിലെ അമ്മുഞ്ചെയിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അമ്മുഞ്ചെ നിവാസി കെ. സാഗറാണ് (28) മരിച്ചത്. പെയിന്ററായി ജോലി ചെയ്തിരുന്ന സാഗർ ശനിയാഴ്ച മാതാവിനൊപ്പം ബിസി റോഡിലേക്ക് പോയിരുന്നു.
വൈകീട്ട് അഞ്ചോടെ മടങ്ങുമ്പോൾ ബെൻസലപടവ് ത്രീ റോഡ്സ് ജങ്ഷന് സമീപം ഓട്ടോയിൽനിന്ന് ഇറങ്ങിയെങ്കിലും വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകിയിരുന്നു. ബണ്ട്വാൾ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.