Posted On
date_range Updated On
date_range മെട്രോ ട്രെയിനിടിച്ച് ഒരു മരണം
ബംഗളൂരു: മെട്രോ ട്രെയിനിടിച്ച് ഒരാൾ മരിച്ചു. ഗ്രീൻലൈനിലെ ദൊഡ്ഡകല്ലസാന്ദ്ര സ്റ്റേഷനിലാണ് അപകടം. ഇയാൾക്ക് 60 വയസ്സോളമുണ്ടാകുമെന്നും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ മാർച്ച് 21ന് മെട്രോ ട്രെയിനിനു മുന്നിൽ ചാടിയ മുംബൈ സ്വദേശി നിയമ വിദ്യാർഥി മരിച്ചിരുന്നു. നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥി ധ്രുവ് ജതിൻ (19) ആയിരുന്നു മരിച്ചത്. പർപ്പിൾ ലൈനിലെ അറ്റിഗുപ്പെ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ച ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ പാളത്തിലേക്കുവീണ നാലുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.