Posted On
date_range Updated On
date_range മുഖ്യമന്ത്രി മുമ്പാകെ കീഴടങ്ങിയ മാവോവാദികൾ പൊലീസ് കസ്റ്റഡിയിൽ
മംഗളൂരു: ബംഗളൂരുവിൽ മുഖ്യമന്ത്രിക്കു മുന്നിൽ കീഴടങ്ങിയ ആറ് മാവോവാദികളിൽ മൂന്നുപേരെ കുന്താപുരം കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ കുന്താപുരം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. മാവോവാദികളായ ജയണ്ണ, മുണ്ടഗരു ലത, വനജാക്ഷി എന്നിവർക്കെതിരെ കുന്താപുരം പൊലീസ് സബ് ഡിവിഷൻ പരിധിയിൽ 15 കേസുകളുണ്ട്.
ജയണ്ണയെയും ലതയെയും 14 ദിവസത്തെ കസ്റ്റഡിയിലും വനജാക്ഷിയെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിലുമാണ് വിട്ടത്. കുന്താപുരം ഡിവൈ.എസ്.പി എച്ച്.ഡി. കുൽക്കർണിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.