മംഗളൂരു പൊലീസ് നശിപ്പിക്കാൻ ഒരുക്കിയ മയക്കുമരുന്നുകൾ
Posted On
date_range Updated On
date_range മംഗളൂരു പൊലീസ് 65 ലക്ഷം രൂപയുടെ മയക്കുമരുന്നുകൾ നശിപ്പിച്ചു
മംഗളൂരു: വിവിധ കേസുകളിൽ പിടികൂടിയ 65 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകൾ മംഗളൂരു പൊലീസ് ശാസ്ത്രീയ രീതിയിൽ നശിപ്പിച്ചു. 220 കിലോഗ്രാം കഞ്ചാവ്, 200 ഗ്രാം എം.ഡി.എം.എ എന്നിവയാണ് നശിപ്പിച്ചതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. ലഹരിരഹിത (ദക്ഷിണ കന്നഡ) ജില്ല യജ്ഞത്തിന്റെ ഭാഗമായി പൊലീസ് രജിസ്റ്റർ ചെയ്ത 34 കേസുകളിൽ പിടികൂടിയവയാണ് ഇത്രയും മയക്കുമരുന്നുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.