അസം സ്വദേശിയായ റജുവാനെ ഓൾ ഇന്ത്യ കെ.എം.സി.സി. പ്രവർത്തകർ കേരള പൊലീസിന് കൈമാറുന്നു

പാലക്കാട്ടുനിന്ന്​ ഏഴ് ലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്നയാൾ പിടിയിൽ

ബംഗളൂരു: പാലക്കാട്ടുനിന്ന്​ ഏഴ് ലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്ന അസം സ്വദേശിയെ സാഹസികമായി പിടികൂടി ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു പ്രവർത്തകർ. റജുവാൻ എന്ന യുവാവിനെയാണ്​ ബംഗളൂരു എസ്.എം.വി.ടി. റെയിൽവേ സ്​റ്റേഷനിൽ നിന്ന്​ മണിക്കൂറുകൾക്കകം പിടികൂടിയത്​. പാലക്കാട് സൗത്ത് പൊലീസ് സ്​റ്റേഷൻ പരിധിയിലുള്ള വീട്ടിൽനിന്നാണ്​ സാധനങ്ങൾ മോഷ്ടിച്ചത്​.

പാലക്കാട് സൗത്ത് പൊലീസ് വിവരം ജനറൽ സെക്രട്ടറി എം.കെ. നൗഷാദിനെ അറിയിച്ചു. തുടർന്ന് തങ്ങളുടെ നെറ്റ്‌വർക്കും കൃത്യമായ ആസൂത്രണവും വഴി തിരച്ചിൽ നടത്തി.

ബുധനാഴ്ച രാത്രി 10.30ന് ട്രെയിനിൽ അസമിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങവെയാണ് മെജസ്റ്റിക് ഏരിയ എ.ഐ.കെ.എം.സി.സി. പ്രവർത്തകരായ അബ്ദുൽ റസാഖ്, സയീദ്, കെ. നൗഷാദ്, നെവീം തുടങ്ങിയ സംഘം പ്രതിയെ സാഹസികമായി പിടിച്ചത്. തുടർന്ന് ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്‍ററില്‍ കൊണ്ടുവന്ന്​ കേരള പൊലീസിന് കൈമാറി. 

Tags:    
News Summary - Man arrested for smuggling goods worth Rs 7 lakh from Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.