Posted On
date_range Updated On
date_range ബംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു
ബംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. വടകര കൊയിലാണ്ടി വളപ്പ് സ്വദേശി എം.വി. സിദ്ദീഖിന്റെ മകൻ നിയാസ് മുഹമ്മദ് (26) ആണ് മരിച്ചത്.
വ്യാഴാഴ്ച അർധ രാത്രി ബംഗളൂരു ബി.ടി.എമ്മിലാണ് അപകടം. നിയാസ് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് മാഹി സ്വദേശി ഷുഹൈബിന് (23) പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കെ.എം.സി.സി ആംബുലൻസിൽ കൊണ്ടുപോയി. ഇരുവരും ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ സൈബർ സെക്യൂരിറ്റി വിദ്യാർഥികളാണ്.
നിയാസിന്‍റെ മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സഫീറ. സഹോദരങ്ങൾ: സിജാദ്, നഫ്സൽ. വടകര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.