വിഷ്ണു ഷാജി
Posted On
date_range Updated On
date_range മലയാളി നഴ്സിങ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ച നിലയിൽ
ബംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥിയെ ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി. ഷാജി-പ്രിയ ദമ്പതികളുടെ മകൻ വിഷ്ണു ഷാജിയാണ് (22) മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജ് നാലാം വർഷ വിദ്യാർഥിയാണ്.
ചൊവ്വാഴ്ച അർധ രാത്രിയാണ് ചിക്കബനവാരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരൻ: അലൻ ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.