സൈനുൽ ആബിദ്
Posted On
date_range Updated On
date_range മലയാളി നഴ്സിങ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു
ബംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബംഗളൂരുവിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി സൈനുൽ ആബിദ് (24) ആണ് മരണപ്പെട്ടത്. സ്വകാര്യ നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു. ആനേക്കൽ മരസൂർ ഗേറ്റിലെ ഹോസ്റ്റലിൽവെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗളൂരു കെ.എം.സി.സിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാത്രി 9 മണിക്ക് മണ്ണാർക്കാട് മണലടി ജുമാ മസ്ജിദിൽ മറവ് ചെയ്തു. പിതാവ്: കക്കാടൻ അസീസ്, മാതാവ്: സജുമ. രണ്ട് സഹോദരിമാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.