ഫാഷിസ്റ്റ്​ ഭരണകൂടം അധികാരമൊഴിഞ്ഞത്​ ഗുണം ചെയ്തു -മഅ്​ദനിയുടെ മകൻ

നെടുമ്പാശ്ശേരി: കർണാടകയിലെ ഫാഷിസ്റ്റ് ഭരണകൂടം അധികാരമൊഴിഞ്ഞതാണ് മഅ്​ദനിയുടെ കേരളത്തിലേക്കുള്ള വരവിന് വഴിയൊരുക്കിയതെന്ന്​ മകൻ സലാഹുദ്ദീൻ അയ്യൂബി. മഅ്ദനിക്ക്‌ കേരളത്തിലെത്താൻ ഫാഷിസ്റ്റുകളല്ലാത്ത ഒട്ടേറെ വ്യക്തിത്വങ്ങൾ സഹകരണം നൽകിയിട്ടുണ്ട്​.ഇവരിൽ കോൺഗ്രസ് നേതാക്കളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു സലാഹുദ്ദീൻ അയ്യൂബി. ഇക്കുറി പിതാവിനൊപ്പം അൻവാർശ്ശേരിയിലായിരിക്കും ഏറെ ദിവസവും താൻ തങ്ങുക. മഅ്ദനിയുടെ ആരോഗ്യം കണക്കിലെടുത്ത് അദ്ദേഹത്തെ പ്രവർത്തകർ ആലിംഗനം ചെയ്യുന്നതിനും മറ്റും വിലക്കേർപ്പെടുത്തും.

മഅ്ദനിയെ ഫാഷിസ്റ്റ് ഭരണകൂടം പീഡിപ്പിക്കുന്നതിനെ ജനാധിപത്യപരമായും നിയമപരമായും നേരിടും. താനിപ്പോൾ പി.ഡി.പിയുടെ വിദ്യാർഥി വിഭാഗത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റാണ്. കാലം ആവശ്യപ്പെടുന്ന രീതിയിൽ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ മുൻനിരയിലുണ്ടാകുമെന്നും സലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.

Tags:    
News Summary - Madani's son said that the fascist regime left power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.