ലൂലു ഫാഷൻ വീക്ക് പ്രഖ്യാപനം രാജാജി നഗർ ലൂലു മാളിൽ നടന്നപ്പോൾ
ബംഗളൂരു: രാജാജി നഗർ ലുലു മാളിൽ മേയ് 10,11 തീയതികളിൽ ലുലു ഫാഷൻ വീക്ക് അരങ്ങേറും. 15ലേറെ ആഗോള ബ്രാൻഡുകൾ, സെലിബ്രിറ്റി സർപ്രൈസുകൾ, എക്സ്ക്ലൂസീവ് ലോഞ്ചുകൾ എന്നിവ ഫാഷൻ വീക്കിന്റെ ഭാഗമായി അവതരിപ്പിക്കും. നിരവധി ആഗോള ബ്രാൻഡുകളുടെ സ്പ്രിങ്, സമ്മർ കലക്ഷനുകൾ പ്രദർശിപ്പിക്കും.
ഫാഷൻ ഫോറം, ഫാഷൻ ഷോകൾ, ഫാഷൻ അവാർഡുകൾ, ഫാഷൻ ഇൻഫ്ലുവൻസർ മീറ്റുകൾ എന്നിവ അടങ്ങുന്ന ഫാഷൻ വീക്ക് ഇവന്റിൽ ഫാഷൻ, എന്റർടെയിൻമെന്റ്, റീട്ടെയിൽ, മറ്റ് പ്രമുഖ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും.
പ്രശസ്ത ഫാഷൻ കൊറിയോഗ്രഫർമാരും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമാരുമായ ഫഹീം രാജയും ജാക്കി ബെസ്റ്റർവിച്ചുമാണ് ഈ വർഷത്തെ ലുലു ഫാഷൻ വീക്ക് ഒരുക്കുന്നത്.
രണ്ട് ദിവസത്തെ ഷോകളിൽ യു.എസ് പോളോ, യു.എസ് പോളോ കിഡ്സ്, വാൻ ഹ്യൂസൻ, പീറ്റർ ഇംഗ്ലണ്ട്, സഫാരി, ജോക്കി, ഐഡന്റിറ്റി, വി.ഐ.പി, ക്രിംസൺ ക്ലബ്, ഇന്ത്യൻ ടെറെയിൻ, ആർ.ഇ.ഒ, ലെവിസ്, അമേരിക്കൻ ടൂറിസ്റ്റർ, അമുക്തി തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കായി പ്രശസ്ത മോഡലുകൾ റാംപ് വോക്ക് നടത്തും.
ലുലു മാൾ ബംഗളൂരു റീജനൽ ഡയറക്ടർ ഷരീഫ് കൊച്ചുമോൻ, ജനറൽ മാനേജർ കിരൺ വിത്തൽ പുത്രൻ, ലൂലു ഹൈപ്പർ മാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ടി.എം. വിനീത്, ബി. മനു, സുരക്ഷ മല്ലികാർജുൻ, ബി.എസ്. മഞ്ജേഷ്, വി. വീണ, എസ്.എസ്. വിശാൽ, അങ്കിതേന്ദ്ര ഹെഗ്ഡെ, ഫഹീം രാജ, ജാക്കി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.