Posted On
date_range Updated On
date_range വൈദ്യുതിലൈനിൽ വീണ മരച്ചില്ല നീക്കാൻ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി
മംഗളൂരു: വൈദ്യുതി ലൈനിൽ വീണ മരച്ചില്ല നീക്കാൻ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ 'മെസ്കോം' ജീവനക്കാരനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ലൈൻമാൻ കെ.ആർ രമേശ് (28) ആണ് അറസ്റ്റിലായത്.
മഴക്കാലത്ത് ലൈനിന് സമീപത്തെ തടസ്സങ്ങൾ നീക്കാൻ നിയോഗിച്ച ജീവനക്കാരിൽ ഒരാളാണ് രമേശ്. ബൈന്തൂരിലെ വീട്ടുവളപ്പിൽനിന്ന് ലൈനിലേക്ക് പൊട്ടിവീണ മരച്ചില്ല നീക്കാൻ ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു.
വീട്ടുടമ നൽകിയ പരാതിയനുസരിച്ച് ലോകായുക്ത മംഗളൂരു ഡിവിഷൻ ഒരുക്കിയ വലയിൽ ലൈൻമാൻ കുടുങ്ങുകയായിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെ യാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.