രജിത്ത് ചേനാരത്ത്, അജിത് കോടോത്ത്, സന്തോഷ് കെ.
Posted On
date_range Updated On
date_range കുന്ദലഹള്ളി കേരളസമാജത്തിന് പുതിയ ഭരണസമിതി
ബംഗളൂരുവിലെ അറിയപ്പെടുന്ന മലയാള സംഘടനയായ കുന്ദലഹള്ളി കേരളസമാജത്തിന്റെ വാർഷികസമ്മേളനം നിറഞ്ഞ പങ്കാളിത്തത്തോടെ BEML Layout ലുള്ള കലാക്ഷേത്രയിൽ നടന്നു. ശ്രീ മുരളി മണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രജിത്ത് ചേനാരത്ത് കഴിഞ്ഞ വർഷത്തെ സമാജത്തിന്റെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ. സന്തോഷ് സാമ്പത്തികാവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. നിലവിലെ പ്രവർത്തകസമിതി രണ്ടുവർഷത്തെ കാലാവധി പൂർത്തിയാക്കിയതിനാൽ 25 പേരടങ്ങുന്ന പുതിയ ഭരണ സമിതിയെ യോഗം തിരഞ്ഞെടുത്തു.
രജിത്ത് ചേനാരത്ത് (പ്രസിഡന്റ്), ശാന്ത എൻ.കെ, ഗോപാലകൃഷ്ണൻ എം. (വൈസ് പ്രസിഡന്റ്), അജിത് കോടോത്ത് (ജനറൽ സെക്രട്ടറി), ശാലിനി പ്രമോദ്, അനിൽകുമാർ കെ. (ജോയിന്റ് സെക്രട്ടറി), സന്തോഷ് കെ.(ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.