കുമാര സ്വാമി
ബംഗളൂരു: ആർ.സി.ബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും കർണാടകയിലെ കോൺഗ്രസ് സർക്കാർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച പറഞ്ഞു. ശരിയായ ആസൂത്രണത്തിന്റെ അഭാവവും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടതുമാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. സ്റ്റേഡിയത്തിനു സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവംതന്നെ വല്ലാതെ ഞെട്ടിച്ചുവെന്ന് കുമാരസ്വാമി പറഞ്ഞു.
"ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് കാണുന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഈ വലിയ ദുരന്തത്തിന്റെ പ്രധാന കാരണം ശരിയായ ആസൂത്രണത്തിന്റെ അഭാവവും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പൂർണ പരാജയവുമാണ്. കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഈ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം- ജെ.ഡി(എസ്) നേതാവ് 'എക്സ്' പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.