Posted On
date_range Updated On
date_range കെ.എം.സി ഗാന്ധിജയന്തി ദിനാഘോഷം
ബംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും ബാംഗ്ലൂർ സൗത്ത് അസംബ്ലി മണ്ഡലം യോഗവും ഹുളിമംഗല ടി.സി.എൽ ലേഔട്ടിൽ നടന്നു. ബെന്നി ഡേവിഡ് അധ്യക്ഷത വഹിച്ചു. കെ.എം.സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മോന്റി മാത്യു, രാജൻ കിഴുമുറി, സെക്രട്ടറി ജസ്റ്റിൻ ജെയിംസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സന്ദീപ് നായർ, റോയി ജോർജ്, ജെഫിൻ ജേക്കബ് ജയിംസ് എന്നിവർ സംസാരിച്ചു. കെ.എം.സി ബാംഗ്ലൂർ സൗത്ത് മണ്ഡലം ഭാരവാഹികളായി നിഷാന്ത് പോൾ (പ്രസി.), ഉണ്ണികൃഷ്ണൻ, അജീഷ് വേണുഗോപാൽ, എൽദോ വർഗീസ് (വൈസ് പ്രസി.), അർജുൻ (ജനറൽ സെക്ര.), ടോം ജോൺ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.