Posted On
date_range Updated On
date_range സാഹിത്യ സംവാദം ഇന്ന്
ബംഗളൂരു: ‘വിവർത്തനം സമ്പന്നമാക്കുന്ന സാംസ്കാരിക ഔന്നത്യം’ വിഷയത്തിൽ കേരള സമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം ഞായറാഴ്ച സംവാദ പരിപാടി സംഘടിപ്പിക്കും. രാവിലെ 10ന് വിജിനപുരയിലുള്ള ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ വിവർത്തനത്തിന് ഇത്തവണ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കെ.കെ. ഗംഗാധരനെ ആദരിക്കും. കെ.കെ. ഗംഗാധരനു പുറമെ, മറ്റു പുരസ്കാരങ്ങൾ നേടിയ സുധാകരൻ രാമന്തളി, ഡോ. സുഷമ ശങ്കർ, ആർ.വി. ആചാരി എന്നിവർ സംവാദത്തിൽ പങ്കെടുക്കും. ബംഗളൂരുവിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും. ഫോൺ: 9008273313.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.