Posted On
date_range Updated On
date_range കേരള സമാജം: ക്രിസ്മസ് - പുതുവത്സര കുടുംബസംഗമം
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സര കുടുംബസംഗമം ഞായറാഴ്ച നടക്കും. കെങ്കേരി-ദുബാസിപ്പാളയ ഡി.എസ്.എ ഭവനിൽ വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ കെങ്കേരി ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ റെക്ടർ ഫാ. ജോർജ് അറക്കൽ സന്ദേശം നൽകും. നർത്തകിയും നടിയുമായ ഗായത്രി ദേവി മുഖ്യാതിഥിയാവും. സമാജം കുടുംബങ്ങളുടെ കലാപരിപാടികൾ, കാർണിവൽ ഗെയിംസ്, ക്രിസ്മസ് കരോൾ, കരോക്കെ ഓർക്കസ്ട്ര, ലക്കി ടിപ്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.