ബാംഗ്ലൂർ കേരള സമാജം വനിത വിഭാഗം സെമിനാർ
ഡോ. ജൂഡിത് ഹന്ന എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കേരള സമാജം വനിത വിഭാഗം സെമിനാർ
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ ത്വക്ക്-കേശസംരക്ഷണത്തെക്കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു.
ഇന്ദിര നഗർ കെ.എൻ.ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോ. ജൂഡിത് ഹന്ന എബ്രഹാം ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം വൈസ് ചെയർപേഴ്സൻ സുധ വിനേഷ് അധ്യക്ഷത വഹിച്ചു.
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, വനിത വിഭാഗം പ്രോഗ്രാം കൺവീനർമാരായ ദിവ്യ മുരളി, രമ്യ ഹരികുമാർ, ജോയന്റ് കൺവീനർമാരായ ഷൈമ രമേഷ്, അമൃത സുരേഷ്, സുധ സുധീർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.