ബംഗളൂരു: കർണാടകയിലെ രാജ്ഭവൻ ഇനി മുതൽ ‘ലോക് ഭവൻ, കർണാടക’എന്നറിയപ്പെടുമെന്ന് ഗവർണറുടെ സെക്രട്ടേറിയറ്റ് ബുധനാഴ്ച അറിയിച്ചു. കർണാടക ഗവർണർ തവാർചന്ദ് ഗെഹ് ലോട്ടിന്റെ അംഗീകാരം ലഭിച്ചതോടെ മാറ്റം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ഗവർണറുടെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
‘ഇന്ത്യ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കഴിഞ്ഞ മാസം 25ലെ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ കർണാടക ഗവർണറുടെ അംഗീകാരം പ്രകാരം, ‘രാജ് ഭവൻ, കർണാടക’എന്ന സ്ഥാപനത്തിന്റെ പേര് പരിഷ്കരിച്ച് ലോക് ഭവൻ, കർണാടക എന്ന് പുനർനാമകരണം ചെയ്തതായി ഇതിനാൽ അറിയിക്കുന്നു’-വിജ്ഞാപനത്തിൽ പറയുന്നു.
ഭാവിയിലെ എല്ലാ കത്തിടപാടുകളിലും ‘രാജ് ഭവൻ കർണാടക’എന്നതിനെ ‘ലോക് ഭവൻ കർണാടക’എന്ന് പരാമർശിക്കാൻ എല്ലാ സംസ്ഥാന സർക്കാർ വകുപ്പുകളുടെയും മേധാവികൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.