Posted On
date_range Updated On
date_range കർണാടക മന്ത്രി ലക്ഷ്മി ഹെബ്ബാൽക്കർക്ക് കാറപകടത്തിൽ പരിക്ക്
മംഗളൂരു: ഉഡുപ്പി ജില്ല ചുമതല വഹിക്കുന്ന വനിത-ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൽക്കറിനും സഹോദരൻ ചന്നരാജ് ഹട്ടിഹോളി എം.എൽ.സിക്കും കാറപകടത്തിൽ പരിക്ക്. പുലർച്ചെ ആറിന് ബെളഗാവി ജില്ലയിൽ കിറ്റൂർ താലൂക്കിലെ അമ്പദഗട്ടി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം ബെളഗാവിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
ലക്ഷ്മി ഹെബ്ബാൾക്കറുടെ മുതുകിലും മുഖത്തും ചന്നരാജ് ഹട്ടിഹോളിക്ക് തലക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ബെളഗാവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.