കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പങ്കുവെക്കുന്ന കർണാടക പ്രവാസി കോൺഗ്രസ് നേതാക്കൾ
ബംഗളൂരു: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പങ്കുവെച്ച് കർണാടക പ്രവാസി കോൺഗ്രസ് നേതാക്കൾ. പത്തുവർഷത്തെ പിണറായി ഭരണം അവസാനിപ്പിച്ച് നിശ്ചയദാർഢ്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിലെ യു.ഡി.എഫ് നേതാക്കളെ യോഗം അഭിനന്ദിച്ചു.
പ്രസിഡന്‍റ് അഡ്വ. സത്യൻ പുത്തൂർ, ജെയ്സൺ ലുക്കോസ്, സുമേഷ് എബ്രഹാം എന്നിവർ സംസാരിച്ചു. ബെന്നി ജോസഫ്, സുഭാഷ്, ആഷ്‌ലിൻ, സുനിൽ, ജയദേവൻ, ജിജു ജോസ്, സജി ഭാസ്കർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.ഫ് കർണാടകയുമായി സഹകരിച്ച് 4000 ത്തോളം വോട്ടർമാരെയാണ് വിവിധ മണ്ഡലങ്ങളിലേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.