Posted On
date_range Updated On
date_range മെഗാ വടംവലി മത്സരം കണ്ണൂരിന് ജയം
ബംഗളൂരു: കേരള സമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ നടന്ന മെഗാ വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ ടീം ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനം റോപ്പ് വാരിയേഴ്സ് ( ജാസ് വണ്ടൂർ), മൂന്നാം സ്ഥാനം അലയൻസ് എളമക്കരയും സ്വന്തമാക്കി. വിജയികൾക്ക് മഠാധിപതി സിദ്ധലിംഗ മഹാസ്വാമികൾ ട്രോഫിയും ചെക്കും സമ്മാനിച്ചു. സമാജം പ്രസിഡന്റ് ശശി വേലപ്പൻ, സെക്രട്ടറി മിനി നന്ദകുമാർ, ജിതിൻ കെ. ജോസ്, ടോജോ ജോൺ, ഉതുപ്പ് ജോർജ്, കലേഷ് ജി. ബാബു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.