കലാവേദിയുടെ ആഭിമുഖ്യത്തില്‍ മാറത്തഹള്ളി കലാഭവനില്‍ സംഘടിപ്പിച്ച കായിക ദിനാഘോഷത്തിന് പ്രസിഡന്റ് രാധാകൃഷ്ണന് ജെ. നായര്‍ പതാകയുയർത്തുന്നു
കലാവേദി ഓണാഘോഷം: കായിക മത്സരങ്ങൾ നടത്തി
ബംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കലാവേദിയുടെ ആഭിമുഖ്യത്തില്‍ മാറത്തഹള്ളി കലാഭവനില്‍ കായിക ദിനാഘോഷം സംഘടിപ്പിച്ചു. ഫുട്ബാള്‍, ബാഡ്മിന്റൺ, ഷോട്ട്പുട്ട്, മ്യൂസിക്കല്‍ ചെയര്‍, ഉറിയടി, ത്രോ ബാള്‍ എന്നിവ നടന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര് മത്സരങ്ങളിൽ പങ്കെടുത്തു. കലാവേദി പ്രസിഡന്റ് രാധാകൃഷ്ണന് ജെ. നായര്‍ പതാകയുയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കായിക കമ്മിറ്റി ചെയര്മാന് റിനി വേലായുധന് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.പി. പത്മകുമാര്‍, ട്രഷറര്‍ ടി.വി. നാരായണന്, ജനറൽ സെക്രട്ടറി മധു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയികൾക്ക് രാധാകൃഷ്ണന് ജെ. നായര്‍ സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.