യുമി യമസാകി
Posted On
date_range Updated On
date_range ഗോകർണയിൽനിന്ന് ജപ്പാൻ യുവതിയെ കാണാതായി
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഗോകർണയിൽ താമസിക്കുകയായിരുന്ന ജപ്പാൻകാരിയായ യുവതിയെ കാണാനില്ലെന്ന് പരാതി. പ്രകൃതി ക്യാമ്പിൽ ഒപ്പം കഴിഞ്ഞ ഭാര്യ യുമി യമസാകിയെ ബുധനാഴ്ച മുതൽ കാണാനില്ലെന്ന് ഡായ് യമസാകിയാണ് പരാതി നൽകിയത്.
വിനോദസഞ്ചാരികളായ ദമ്പതികൾ ഗോകർണ ബംഗ്ലെ ഗുഡ്ഡ പ്രകൃതി ക്യാമ്പിലാണ് തങ്ങിയത്. രാവിലെ പത്തരയോടെ പുറത്തുപോയ യുവതി തിരിച്ചുവന്നില്ലെന്ന് പരാതിയിൽ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.