ജമാഅത്തെ ഇസ്‌ലാമി കേരള നേതാക്കൾക്ക് ശനിയാഴ്ച ബംഗളൂരുവിൽ സ്വീകരണം

ബംഗളൂരു: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ശനിയാഴ്ച സ്വീകരണം നൽകും. സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് എന്നിവരാണ് ബംഗളൂരുവിൽ എത്തുന്നത്. ജെ.സി നഗർ ഫൺവേൾഡിന് സമീപത്തുള്ള അസ്‍ലം പാലസിലാണ് പരിപാടി. രാവിലെ 9.30ന് തുടങ്ങി ഉച്ചക്ക് ഒന്നിന് സമാപിക്കും.

പ്രസ്ഥാനപ്രവർത്തകർ, അനുഭാവികൾ, ഖുർആൻ സ്റ്റഡിസെന്റർ, എ.എച്ച്.എം.എസ് സഹകാരികൾ തുടങ്ങിയവർ പ​ങ്കെടുക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള- ബംഗളൂരു മേഖല പ്രസിഡന്‍റ് റഹീം കോട്ടയം അറിയിച്ചു. 

Tags:    
News Summary - Jamaat-e-Islami Kerala leaders in Bengaluru tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.