Posted On
date_range Updated On
date_range കർണാടകയിൽ മൈനോറിറ്റി കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ ഐ.ടി റെയ്ഡ്
ബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ് റെയ്ഡ്. ന്യൂനപക്ഷ കോൺഗ്രസ് അധ്യക്ഷൻ വഹീദ് അലി, ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ അരവിന്ദ് ചൗഹാൻ, ചന്നബസവ എന്നീ നേതാക്കളുടെ കലബുറഗിയിലെ വീടുകളിലാണ് റെയ്ഡ് നടന്നത്.
ഗുൽബർഗ നോർത്തിലെ കോൺഗ്രസ് എം.എൽ.എ ഖനീസ് ഫാത്തിമയുടെ സഹായിയാണ് വഹീദ് അലി. പ്രതിപക്ഷ പാർട്ടികൾക്കുനേരെ പ്രതികാരത്തിനായി ബി.ജെ.പി ആദായനികുതി വകുപ്പിനെ കയറൂരിവിട്ടിരിക്കുകയാണെന്ന് ചിറ്റാപൂരിലെ കോൺഗ്രസ് സ്ഥാനാർഥിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.