ഐലൻഡ് എക്സ്പ്രസ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും
ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) ബുധനാഴ്ച മുതൽ മാർച്ച് 27 വരെ കൊച്ചുവേളിക്കും കന്യാകുമാരിക്കും ഇടയിൽ സർവിസ് റദ്ദാക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവെ അറിയിച്ചു.
നാഗർകോവിൽ ടൗൺ, നാഗർകോവിൽ, കന്യാകുമാരി സെക്ഷനിൽ പാളം ഇരട്ടിപ്പിക്കൽ പ്രവൃത്തി നടക്കുന്നതിനാലാണ് ഈ ക്രമീകരണം. ഈ ദിവസങ്ങളിൽ തിരുവനന്തപുരം പേട്ട മുതൽ കന്യാകുമാരി വരെ സർവിസ് ഉണ്ടായിരിക്കില്ല.
തിരിച്ച് ബംഗളൂരുവിലേക്ക് പുറപ്പെടുന്ന കന്യാകുമാരി- കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525) മാർച്ച് 22 മുതൽ 27 വരെ കൊച്ചുവേളിയിൽനിന്നാണ് പുറപ്പെടുക. കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനുമിടയിൽ സർവിസ് നടത്തില്ല. ചൊവ്വാഴ്ച കെ.എസ്.ആർ ബംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) നാഗർകോവിലിൽ സർവിസ് അവസാനിപ്പിച്ചു. കന്യാകുമാരി- കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525) ബുധനാഴ്ച നാഗർകോവിലിൽനിന്ന് സർവിസ് ആരംഭിക്കും.
ബംഗളൂരു- മൈസൂരു മെമുവിന് നായന്ദനഹള്ളിയിൽ സ്റ്റോപ്പ്
ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു- മൈസൂരു- കെ.എസ്.ആർ ബംഗളൂരു മെമു സ്പെഷ്യൽ (06525/06526) ട്രെയിനിന് ആറു മാസത്തേക്ക് നായന്ദനഹള്ളിയിൽ സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവെ അറിയിച്ചു. മാർച്ച് 21 മുതൽ സെപ്റ്റംബർ 20 വരെയാണ് പരീക്ഷണാർഥം സ്റ്റോപ്പ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.