Posted On
date_range Updated On
date_range കനത്ത ചൂട്; ബസിന്റെ ചില്ല് തകർന്ന് മൂന്നുപേർക്ക് പരിക്ക്
മംഗളൂരു: കനത്ത ചൂടിൽ ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കേരള ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല് തകർന്നുവീണു. ഉറിമജലുവിൽ എത്തിയപ്പോഴാണ് അപകടം. ഡ്രൈവർക്കും മുൻവശത്ത് ഇരുന്ന രണ്ട് കുട്ടികൾക്കും പരിക്കേറ്റു. കാസർകോട് ചെർക്കള സ്വദേശിയായ ആൺകുട്ടിയെ പുത്തൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂട് കാരണമാണ് ചില്ല് തകർന്നതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.