കടബാധ്യത: മൈസൂരുവിൽ രണ്ട് കർഷകർ ആത്മഹത്യ ചെയ്തു

ബം​ഗ​ളൂ​രു: വാ​യ്പ തി​രി​ച്ച​ട​ക്കാ​നാ​വാ​തെ മൈ​സൂ​രു​വി​ൽ ര​ണ്ട് ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു. ഹു​ൻ​സൂ​ർ ക​ർ​ണ​കു​പ്പെ വി​ല്ലേ​ജി​ലെ രാ​ജ ഷെ​ട്ടി (78), ഹു​ൻ​സൂ​ർ ശ​നു​ബൊ​ഗ​ന​ഹ​ള്ളി സ്വ​ദേ​ശി സു​രേ​ഷ് (58) എ​ന്നി​വ​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.രാ​ജ ഷെ​ട്ടി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ലും സു​രേ​ഷി​നെ കൃ​ഷി​യി​ട​ത്തി​ൽ വി​ഷം ക​ഴി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

അ​ഞ്ചേ​ക്ക​ർ കൃ​ഷി​യി​ട​മു​ള്ള രാ​ജ ഷെ​ട്ടി പു​ക​യി​ല​യും റാ​ഗി​യു​മാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. വി​വി​ധ ബാ​ങ്കു​ക​ൾ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, സ്വ​യം സ​ഹാ​യ ഗ്രൂ​പ്പു​ക​ൾ, സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​കാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി എ​ട്ടു​ല​ക്ഷം രൂ​പ ക​ട​മു​ണ്ടാ​യി​രു​ന്നു.

ഇ​വ തി​രി​ച്ച​ട​ക്കാ​ൻ പ​റ്റാ​താ​യ​തോ​ടെ ക​ടും​കൈ ചെ​യ്തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഹു​ൻ​സൂ​ർ റൂ​റ​ൽ പൊ​ലീ​സ് കേ​​സെ​ടു​ത്തു. ര​ണ്ട് ഏ​ക്ക​ർ കൃ​ഷി​യി​ട​മു​ള്ള സു​രേ​ഷി​ന് വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി ഏ​ഴു ല​ക്ഷ​ത്തി​ന്റെ ക​ട​മു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വി​ള​ന​ഷ്ടം സം​ഭ​വി​ച്ച​തോ​ടെ വാ​യ്പ തി​രി​ച്ച​ട​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ കാ​ർ​ഷി​കാ​വ​ശ്യ​ത്തി​ന് കൊ​ണ്ടു​വ​ന്ന കീ​ട​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​ലി​ക​രെ പൊ​ലീ​സ് കേ​​സെ​ടു​ത്തു.

Tags:    
News Summary - Indebtedness: Two farmers commit suicide in Mysuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.