മലിനജലം കുടിച്ച് മരിച്ച യുവാവിന്റെ വീട് മുഖ്യമന്ത്രി സിദ്ധാരാമയ്യ സന്ദർശിക്കുന്നു

മലിനജലം കുടിച്ച് യുവാവ് മരിച്ച സംഭവം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബംഗളൂരു: മൈസൂരുവിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഭൊഗാഡി ടൗൺ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ,എക്സി. എൻജിനിയർ, അസി.എക്സി എൻജിനീയർ എന്നിവർക്ക് എതിരെയാണ് നടപടി.മുഖ്യമന്ത്രി സിദ്ധാരാമയ്യ വെള്ളിയാഴ്ച കെ. സലുണ്ടി ഗ്രാമത്തിൽ മരിച്ച കനകരാജുവിന്റെ (23) വീട് സന്ദർശിച്ചു. ശുദ്ധജല വിതരണ പൈപ്പുകളിൽ അഴുക്ക് ചാലിലെ വെള്ളം കലർന്നതാണ് കുടിവെള്ളം മലിനമാവാൻ കാരണമെന്ന് വീട്ടുകാർ മുഖ്യമന്ത്രിയോട് പറഞ്ഞു.

Tags:    
News Summary - Incident of death of young man after drinking sewage water; Suspension of three officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.