അസീസ്
Posted On
date_range Updated On
date_range ഒളിവിൽ കഴിഞ്ഞ പ്രതി മുംബൈയിൽ അറസ്റ്റിൽ
മംഗളൂരു: രണ്ടുവർഷം മുമ്പ് തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പ്രതിയെ മുംബൈയിൽ നിന്ന് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. അന്നുമുതൽ ഒളിവിലായിരുന്നു. പുത്തൂരിലെ സാമ്പ്യ സ്വദേശി അബ്ദുൽ അസീസാണ്(51) അറസ്റ്റിലായത്.
ബണ്ട്വാൾ പൊലീസ് സ്റ്റേഷനിൽ നാല് വഞ്ചനാ കേസുകളും തീർപ്പാക്കാത്ത മറ്റ് കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബണ്ട്വാൾ സിറ്റി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനന്ത് പത്മനാഭ, പി.എസ്.ഐമാരായ രാമകൃഷ്ണ, കലൈമാർ, ദുർഗപ്പ, ഗോപാല, എ.എസ്.ഐ സുജു, എച്ച്.സി ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മുംബൈയിൽ നിന്ന്അസീസിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.