എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ

ബംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബംഗളൂരുവിൽ പ്രഖ്യാപിച്ചു. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പാണ് സംഘടിപ്പിക്കുന്നത്.

എച്ച്‌.സി.എൽ ഗ്രൂപ് അസോസിയേറ്റ് വൈസ് പ്രസിഡന്‍റും ബ്രാൻഡ് സ്ട്രാറ്റജി മേധാവിയുമായ രജത് ചന്ദോലിയ, സൈക്ലിങ് ഫെഡറേഷൻ സെക്രട്ടറി ജനറൽ മനീന്ദർ സിങ്, റോഡ് റേസിങ് സൈക്ലിസ്റ്റും എച്ച്‌.സി.‌എൽ സൈക്ലത്തൺ ഹൈദരാബാദ് 2025ലെ ഒന്നാം സ്ഥാനക്കാരനുമായ നവീൻ ജോൺ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

ഫെബ്രുവരി എട്ടിന് ബംഗളൂരുവിലെ നൈസ് റോഡിലാണ് സൈക്ലത്തൺ. 30 ലക്ഷം രൂപയാണ് സമ്മാനം. പ്രഫഷനൽ, അമച്വർ, ഗ്രീൻ റൈഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മത്സരം നടക്കും. താൽപര്യമുള്ളവർക്ക് www.hclcyclothon.com മുഖേന ജനുവരി 26 വരെ രജിസ്റ്റർചെയ്യാം.

Tags:    
News Summary - HCL Cyclothon in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.