ബംഗളൂരു: ഹാസൻ ടൗൺ പരിസരത്ത് ദേശീയപാത 75ലെ കണ്ടാളിയിൽ ഞായറാഴ്ച കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കുട്ടിയും രണ്ട് സ്ത്രീകളും ഉൾപ്പെടെ കുടുംബത്തിലെ ആറുപേർ മരിച്ചു. ഹൊസകോട്ട താലൂക്കിലെ കറഹള്ളി സ്വദേശികളായ കെ. നാരായണപ്പ (45), ഭാര്യ സുനന്ദ (38), മക്കൾ രവികുമാർ (20), നേത്ര (18), ചേതൻ (ആറ്), ഡ്രൈവർ രാകേഷ് (35) എന്നിവരാണ് മരിച്ചത്. മംഗളൂരുവിൽനിന്ന് ചിക്കബല്ലാപുരയിലേക്ക് സഞ്ചരിച്ച കാറിലെ യാത്രക്കാരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.