ജി.എസ്.
സംഗരേഷി
Posted On
date_range Updated On
date_range ജി.എസ്. സംഗരേഷി കർണാടക തെരഞ്ഞെടുപ്പ് കമീഷണർ
ബംഗളൂരു: നിയമകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ജി.എസ്. സംഗരേഷിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി കർണാടക സർക്കാർ നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം.
സംസ്ഥാന പിന്നാക്ക വർഗ കമീഷൻ ചെയർമാനായി സംഗരേഷിയെ നിയമിച്ച് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെ, അതേദിവസം തന്നെ ഉത്തരവ് മാറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ചെയർമാനായി ചുമതല നൽകുകയായിരുന്നു.
ജില്ല പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളും ബി.ബി.എം.പി തെരഞ്ഞെടുപ്പുമാണ് കമീഷന് മുന്നിലുള്ളത്. ബി.ബി.എം.പി തെരഞ്ഞെടുപ്പ് ഏറെ കാലമായി വൈകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.