ഗൗരി ലങ്കേഷ് വധക്കേസ്: വാദം കേൾക്കൽ 14ലേക്ക് മാറ്റി

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ വാദം കേൾക്കൽ സെപ്റ്റംബർ 14ലേക്ക് മാറ്റി. സംഘടിത കുറ്റകൃത്യം തടയുന്നതിനുള്ള കർണാടക നിയമവുമായി (കെ.സി.ഒ.സി.എ) ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിലാണ് വാദം നടക്കുന്നത്.

ഗൗരി വെടിയേറ്റ് കൊല്ലപ്പെട്ട സെപ്റ്റംബർ അഞ്ചിനായിരുന്നു വാദം പുനരാരംഭിക്കേണ്ടിയിരുന്നതെങ്കിലും കേസിൽ ഇതുവരെ വാദം കേട്ട ജഡ്ജി അവധിയിലായിരുന്നു. ഇതോടെയാണ് ജഡ്ജിന്റെ ചുമതലയിലുണ്ടായിരുന്ന ജസ്റ്റിസ് തുടർവാദം വാദം കേൾക്കൽ മാറ്റിയത്.

അവധിയിലുള്ള ജഡ്ജി സെപ്റ്റംബർ 12ന് തിരിച്ചെത്തും. 2017 സെപ്റ്റംബർ അഞ്ചിനായിരുന്നു ഗൗരി ലങ്കേഷ് ഹിന്ദുത്വ തീവ്രാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിൽ 18 പ്രതികളിൽ 17 പേർ അറസ്റ്റിലായി. 10,000 പേജുള്ള കുറ്റപത്രമാണ് കർണാടക എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ചത്. പ്രതികൾക്കെതിരെ ഐ.പി.സി വകുപ്പുകൾക്കുപുറമെ, കെ.സി.ഒ.എ നിയമം, ആയുധനിയമം എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Gauri Lankesh murder case: Hearing adjourned to 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.