അപകടം വരുത്തിയ വാഹനം
മംഗളൂരു: പൊലീസ് സംഘം പിന്തുടർന്ന കുപ്രസിദ്ധ ഗരുഡ സംഘത്തിലെ അംഗം ഐസക് ചൊവ്വാഴ്ച രാത്രി മണിപ്പാലിലെ ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസ് റോഡിന് സമീപത്തുനിന്ന് രക്ഷപ്പെട്ടു. നിർത്തിയിട്ട നിരവധി വാഹനങ്ങളിൽ തന്റെ താർ ജീപ്പ് ഇടിച്ചുകയറ്റി സംഭ്രമ രംഗങ്ങൾ സൃഷ്ടിച്ചായിരുന്നു രക്ഷപ്പെടൽ.
ഐസക് മണിപ്പാലിൽ ഉണ്ടെന്ന് നെലമംഗല പൊലീസിന് വിവരം ലഭിച്ചിരുന്നു. അതനുസരിച്ച് പൊലീസ് ഐസക് തന്റെ കാമുകിയുമായി സഞ്ചരിച്ചിരുന്ന വാഹനം പിന്തുടർന്നു. എന്നാൽ, രക്ഷപ്പെടാനുള്ള ശ്രമത്തിൽ അയാൾ തന്റെ വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറ്റി.
തുടർന്ന് ടയർ പഞ്ചറായതിനെത്തുടർന്ന് കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇയാളുടെ കാമുകിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. ഒളിവിൽ കഴിയുന്ന ഐസക്കിനെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.