Posted On
date_range Updated On
date_range ഗണേശോത്സവം: ജാഗ്രത വേണമെന്ന് ബെസ്കോം
ബംഗളൂരു: ഗണേശ ചതുർഥി ആഘോഷസമയത്ത് വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിൽ ജാഗ്രത വേണമെന്ന് ബെസ്കോം അധികൃതർ അറിയിച്ചു. വീടുകളിൽ അലങ്കാര വെളിച്ചങ്ങൾ ഉപയോഗിക്കുമ്പോൾ വൈദ്യുതി കണക്ഷനുകൾ സുരക്ഷിതമാക്കണം. സ്ട്രീറ്റുകളിലും പൊതുയിടങ്ങളിലും പന്തലുകൾ സ്ഥാപിക്കുമ്പോൾ വൈദ്യുതി കാലുകളിലും ട്രാൻസ്ഫോർമർ കാലുകളിലും പന്തലുകൾ കെട്ടരുതെന്ന് അധികൃതർ നിർദേശിച്ചു. എന്തെങ്കിലും അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ ബെസ്കോം ഹെൽപ് ലൈനിൽ ബന്ധപ്പെടണം. ഹെൽപ് ലൈൻ നമ്പർ: 1912
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.