Posted On
date_range Updated On
date_range ഉഡുപ്പി നഗരസഭ മുൻ വൈസ് ചെയർപേഴ്സൻ ലക്ഷ്മി മഞ്ജുനാഥ് ബസിടിച്ച് മരിച്ചു
മംഗളൂരു: ഉഡുപ്പി കോർട്ട് റോഡ് ലയൺസ് സർക്കിളിന് സമീപം ശനിയാഴ്ച ഉഡുപ്പി നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ലക്ഷ്മി മഞ്ജുനാഥ് കോൾ (37) സ്വകാര്യ ബസ് ഇടിച്ച് മരിച്ചു.കഡിയാലിയിലെ ബിജെപി ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് പിന്നീട് താലൂക്ക് പഞ്ചായത്ത് കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഉഡുപ്പി എംഎൽഎയുടെ ഓഫീസ് സന്ദർശിച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനായി റോഡരികിലൂടെ നടക്കുമ്പോഴാണ് ഉച്ച രണ്ടോടെ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രാഫിക് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.