പ്ര​ചാ​ര​ണ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി നാ​ളെ ക​ർ​ണാ​ട​ക​യി​ൽ

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച മൈ​സൂ​രു​വി​ലും മം​ഗ​ളൂ​രു​വി​ലും തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്ന് ബി.​ജെ.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം നാ​ലി​ന് മൈ​സൂ​രു​വി​ലെ മ​ഹാ​രാ​ജാ​സ് മൈ​താ​ന​ത്ത് ക​ൺ​വെ​ൻ​ഷ​നിൽ സംസാരിച്ച ശേ​ഷം റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കും. ശി​വ​മൊ​ഗ്ഗ​യി​ലെ​യും ക​ല​ബു​റ​ഗി​യി​ലെ​യും സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ക​ർ​ണാ​ട​ക​യി​ലെ​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യോ​ടൊ​പ്പം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും തി​ങ്ക​ളാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ​ത്തും.

Tags:    
News Summary - For campaigning Prime Minister tomorrow In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.