കെ. മോനിഷ്
Posted On
date_range Updated On
date_range അപകടത്തിൽ പരിക്കേറ്റ ഫുട്ബാൾ താരം അന്തരിച്ചു
ബംഗളൂരു: ബൈക്കപകടത്തിൽ പരിക്കേറ്റ യുവ ഫുട്ബാൾ താരം അന്തരിച്ചു. ബാബുസപാളയ പ്രകൃതി ടൗൺഷിപ് സ്വദേശി കൃഷ്ണമൂർത്തി-ശോഭ ദമ്പതികളുടെ മകൻ കെ. മോനിഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് മോനിഷ് സഞ്ചരിച്ച ബൈക്ക് കെ.ആർ പുരത്ത് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പരിക്രമ എഫ്.സി, ഡെക്കാൻ എഫ്.സി, യങ് ചലഞ്ചേഴ്സ് എഫ്.സി തുടങ്ങിയ ക്ലബുകൾക്കായി ബൂട്ടണിഞ്ഞിരുന്നു. യുവതാരത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.