മ​ര​ണ​പ്പെ​ട്ട ഗി​ൽ​ബ​ർ​ട്ട്

കാ​ർ​ലോ​യും ഭാ​ര്യ

ക്രി​സ്റ്റി​ന​യും

കു​ന്നി​ൻ മു​ക​ളി​ൽ തീ​യ​ണ​ക്കാ​ൻ ക​യ​റി​യ ദ​മ്പ​തി​ക​ൾ വെ​ന്തു​മ​രി​ച്ചു

മം​ഗ​ളൂ​രു: വീ​ടി​ന​ടു​ത്തു​ള്ള കു​ന്നി​ൻ മു​ക​ളി​ൽ തീ ​ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​ണ​ക്കാ​ൻ ചെ​ന്ന വൃ​ദ്ധ ദ​മ്പ​തി​ക​ൾ ഞാ​യ​റാ​ഴ്ച വെ​ന്തു​മ​രി​ച്ചു. മം​ഗ​ളൂ​രു​വി​ന​ടു​ത്ത ബ​ന്ത്‍വാ​ൾ തു​ണ്ടു​പ​ദ​വി​ൽ ഗി​ൽ​ബ​ർ​ട്ട് കാ​ർ​ലോ(79), ഭാ​ര്യ ക്രി​സ്റ്റി​നെ കാ​ർ​ലോ(70) എ​ന്നി​വ​ർ​ക്കാ​ണ് ദാ​രു​ണാ​ന്ത്യം. ഉ​ച്ച ക​ഴി​ഞ്ഞ സ​മ​യ​ത്ത് ക​ണ്ട തീ ​കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​ൻ ത​ച്ചു​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കാ​റ്റും വെ​യി​ലു​മു​ള്ള​തി​നാ​ൽ ചു​റ്റി​ലും ആ​ളി​പ്പ​ട​ർ​ന്ന തീ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​കാ​തെ ഇ​രു​വ​രും തീ​യി​ൽ കു​ടു​ങ്ങി. രം​ഗം ക​ണ്ട് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Tags:    
News Summary - fire in Mangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.