കോറമംഗലക്ക് സമീപം വിവേക് നഗറിലെ കടയിലെ തീപിടിത്തം
ബംഗളൂരു: കോറമംഗലക്ക് സമീപം വിവേക് നഗറിൽ കടയിൽ തീപിടിത്തം. ലോ അഗാരം റോഡിലെ ടോയ്സ് കടയിലാണ് തിങ്കളാഴ്ച ഉച്ചക്ക് 3.30ഓടെ തീപിടിത്തമുണ്ടായത്. പുകയും തീയും ആളിപ്പടർന്നതോടെ തൊട്ടടുത്ത കെട്ടിടങ്ങളിലെ താമസക്കാർ പരിഭ്രാന്തരായി. ഇവരെ ഏണിയെത്തിച്ച് നാട്ടുകാർ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.