തീ​യും പു​ക​യും ക​ണ്ട് കെ​ട്ടി​ട​ത്തി​ൽ എ​ത്തി​യ​വ​ർ

ബം​ഗ​ളൂ​രു എം.​ജി റോ​ഡി​ൽ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ അ​ഗ്നി​ബാ​ധ

ബം​ഗ​ളൂ​രു: സെ​ൻ​ട്ര​ൽ ബം​ഗ​ളൂ​രു എം.​ജി റോ​ഡി​ലെ വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ജി.​കെ.​ബി ഓ​പ്ടി​ക്ക​ൽ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ത്ത് കെ​ട്ടി​ട​ത്തി​ന്റെ അ​ടി​യി​ൽ നി​ന്നാ​ണ് പു​ക​യു​യ​ർ​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വ്യാ​പി​ച്ച ക​ട്ട​പ്പു​ക കാ​ര​ണം അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ പ്ര​യാ​സ​പ്പെ​ട്ടു. തീ​പ​ട​ർ​ന്നാ​ൽ ന​ഗ​രം ചാ​മ്പ​ലാ​വും​വി​ധം ഫ​ർ​ണി​ച്ച​ർ ഷോ​റൂ​മു​ക​ൾ വ​രെ പ​രി​സ​ര​ത്തു​ണ്ട്.

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ടാ​ങ്കി​ലെ വെ​ള്ളം മ​തി​യാ​വാ​തെ വ​ന്ന​തി​നാ​ൽ മെ​ട്രോ റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് തീ ​ഉ​റ​വി​ട​ത്തി​ൽ​നി​ന്നു​ത​ന്നെ അ​ണ​ച്ച​ത്. ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ഗ​താ​ഗ​ത ത​ട​സ്സ​വും നേ​രി​ട്ടു.

അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു

Tags:    
News Summary - Fire breaks out at commercial complex on MG Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.