അബ്ബാസ് കിരസ്തമി
Posted On
date_range Updated On
date_range സിനിമ പ്രഭാഷണവും പ്രദർശനവും നാളെ
ബംഗളൂരു: പ്രശസ്ത ഇറാനിയൻ സംവിധായകൻ അബ്ബാസ് കിരസ്തമിയുടെ സിനിമകളെയും സംഭാവനകളെയും കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച പ്രഭാഷണവും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിക്കും. സിനിമ ക്ലബായ സിനിമ വാലെയുടെ ആഭിമുഖ്യത്തിൽ ഖുതും സ്റ്റുഡിയോയിൽ ഉച്ചക്ക് രണ്ടു മുതൽ നാലുവരെ നടക്കുന്ന പരിപാടിയിൽ പ്രവേശനം ടിക്കറ്റു മൂലം നിയന്ത്രിച്ചിട്ടുണ്ട്. അബ്ബാസ് കിരസ്തമിയെ കുറിച്ച് സൈഫുല്ല സമദിയൻ നിർമിച്ച ‘76 മിനിറ്റ് 15 സെക്കൻഡ്സ് വിത്ത് കിരസ്തമി’ ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.